Sunday 8 January 2012

pranayam

പ്രണയത്തിനു സ്വപ്നവര്‍ണമാണ്!
മഴമുകിലും,
മാരിവില്ലും,
ഇളം കാറ്റും, 
കുളിര്നിലവും,
സന്ധ്യരാഗങ്ങളും, 
തുമ്പപ്പൂവിന്റെ നൈര്‍മല്യവും, 
പ്രണയത്തിനു മാത്രം 
സ്വന്തമാണ്.
അതെ..... 
പ്രണയം ഒരു സ്വപ്നമാണ്!

 ഉറക്കമുണര്‍ന്നാല്‍  
മറന്നു കളയാന്‍ ശ്രമിക്കുന്ന
വിഫലമായൊരു സ്വപ്നം...!!!

Saturday 7 January 2012

aattavilakku

ആട്ടവിളക്ക് 
ഉലഞ്ഞുകെട്ടു...
കൂരിരുട്ടിന്റെ ലോകത്ത്
ഒരു തരി വെട്ടം പോലുമില്ലാതെ, 
കെട്ടുപോയ ഈരചൂട്ടും 
കക്ഷത്തില്‍ തിരുകി 
ഞാനും 
ഇരുട്ടുലെക്കിറങ്ങി നടന്നു!!!  

Thursday 5 January 2012

sneham

പറയാതെ പോയ സ്നേഹമോ
തിരിച്ചു കിട്ടാതെ പോയ സ്നേഹമോ
ഏതാണ് കൂടുതല്‍ മൂല്യവത്തായത്?
ബലി കഴിക്കപ്പെട്ട സ്നേഹമാണെന്ന്
ആരോ പറഞ്ഞു.
ഓര്‍മ്മകളിലെ സ്നേഹമാണ്
കൂടുതല്‍ ആര്ദ്രമെന്നു
ഞാന്‍ പറയും...